കൊല്ലം: ചിന്താ ജെറോമിനും എംഎല്‍എ എം.സ്വരാജിനും കടുത്ത വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ പ്രതിനിധികള്‍. തൃപ്പുണ്ണിത്തുറ എം.എല്‍.എയായ സ്വരാജ് മാര്‍ക്‌സിസ്റ്റ് വിരുദ്ധ ചേരിയിലുള്ള മാധ്യമങ്ങളുമായി കൂട്ട് കൂടുന്നു എന്നാണ് കൊല്ലം ജില്ലാക്കമ്മറ്റിയില്‍ ഉയര്‍ന്ന ആക്ഷേപം.
സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ പദവി ഏറ്റെടുത്തതു മുതല്‍ തന്നിഷ്ട പ്രകാരമാണ് ചിന്ത ജെറോം പ്രവര്‍ത്തിക്കുന്നതെന്നും സമ്മേളന പ്രതിനിധികള്‍ വിമര്‍ശിച്ചു. പാര്‍ട്ടിക്കോ ഡി.വൈ.എഫ്.ഐക്കോ അവരെകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് പ്രവര്‍ത്തകര്‍ തുറന്നടിച്ചു.
പാര്‍ട്ടിക്ക് പ്രയോജനമുള്ള ആരെയെങ്കിലും യുവജന കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നാണ് പ്രതിനിധികളുടെ ആവശ്യം. സ്വരാജിന്റെ മാര്‍ക്‌സിറ്റ് വിരുദ്ധ കൂട്ട് കെട്ട് പാര്‍ട്ടിക്ക് അപകടകരമാണെന്നാണ് വിലയിരുത്തല്‍. ചാത്തന്നൂരില്‍ നടക്കുന്ന കൊല്ലം ജില്ലാ സമ്മേളനം ഞായറാഴ്ച സമാപിക്കും.