cpim – election

തിരുവനന്തപുരം: വിജയസാധ്യതക്ക് മുന്‍ഗണന നല്‍കി രണ്ട് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കിയാണ് സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മൂന്ന് ജില്ലാസെക്രട്ടറിമാര്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കിയപ്പോള്‍ ജില്ലാകമ്മിറ്റികള്‍ നിര്‍ദ്ദേശിച്ച മൂന്ന് ജില്ലാസെക്രട്ടറിമാര്‍ക്ക് മത്സരിക്കാനുള്ള അനുമതി സംസ്ഥാനകമ്മിറ്റി നിഷേധിച്ചു.

തോമസ് ഐസക് ആലപ്പുഴയില്‍ നിന്നും,വി ശിവന്‍കുട്ടി നേമത്ത് നിന്നും ജനവിധി തേടുമ്പോള്‍ എംഎം മണി ഉടുമ്പുന്‍ചോലയിലാണ് അങ്കത്തിനിറങ്ങുന്നത്. രണ്ട് തവണ ജയിച്ചവര്‍ വീണ്ടും മത്സരിക്കേണ്ട എന്ന പൊതുമാനദണ്ഡം സിപിഐഎമ്മില്‍ നിലവിലുണ്ടെങ്കിലും വിജയസാധ്യതനോക്കി ചിലര്‍ക്ക് വീണ്ടും അവസരം നല്‍കാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

എറണാകുളം ജില്ലാസെക്രട്ടറി പി രാജീവ്, കോട്ടയം ജില്ലാസെക്രട്ടറി വിഎന്‍ വാസവന്‍, ആലപ്പുഴ ജില്ലാസെക്രട്ടറി സജി ചെറിയാന്‍ എന്നിവര്‍ക്ക് മത്സരിക്കാനുള്ള ഇളവ് നല്‍കേണ്ടെന്ന് സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു.

Top