മിത്ത് വിവാദത്തിൽ സ്പീക്കറെ ന്യായീകരിച്ചവർ, തട്ടം പരാമർശത്തിൽ പാർട്ടി നേതാവിനെ പരസ്യമായി തള്ളിപ്പറഞ്ഞാണ് രംഗത്തു വന്നിരിക്കുന്നത്. സി.പി.എമ്മിന്റെ ഇരട്ടതാപ്പാണ് ഇതോടെ തുറന്നു കാട്ടപ്പെട്ടിരിക്കുന്നത്. സ്പീക്കര്‍ എ.എന്‍ ഷംസീറും ‘തട്ടം’ വിഷയം ഉയര്‍ത്തിയ അനില്‍കുമാറും സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ്. ഷംസീര്‍ പറഞ്ഞത് ശരിയെങ്കില്‍ അനില്‍കുമാര്‍ പറഞ്ഞതും ശരിയാണ്. മറിച്ചാണെങ്കില്‍ രണ്ടും തെറ്റു തന്നെയാണ്. അതല്ലങ്കില്‍ സി.പി.എമ്മിന് രണ്ട് വിഷയങ്ങളിലും രണ്ട് നിലപാടെന്നു തന്നെ വിലയിരുത്തേണ്ടി വരും. ഇതെന്തായാലും നിഷ്പക്ഷമായ ഒരു നിലപാടല്ല. (വീഡിയോ കാണുക)