കെഎസ്എഫ്ഇയുടെ ശാഖകളിലെ ചിട്ടികളുമായി ബന്ധപ്പെട്ട് വിജിലന്‍സ് നടത്തിയ റെയ്ഡില്‍ എ കെ ബാലന്റെ പ്രതികരണം ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അന്വേഷണം വേണമെന്നും എല്ലായിടത്തും സിപിഐഎം ഇടപെട്ട് തട്ടിപ്പ് നടത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് തട്ടിപ്പ് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കരുവന്നൂരില്‍ സത്യം പുറത്ത് വന്നു. എ സി മൊയ്തീനേക്കാള്‍ വലിയവര്‍ കേസില്‍ ഇനി കുടുങ്ങും.പാര്‍ട്ടിയിലെ ഉന്നത നേതാക്കന്മാരിലേക്ക് അന്വേഷണം നീങ്ങും. കെഎസ്എഫ്ഇയുടെ ശാഖകളിലെ ചിട്ടികളുമായി ബന്ധപ്പെട്ട് ഇടതുപക്ഷ നേതാവ് എ.കെ ബാലന്‍ നേരത്തേ ത്രതികരിച്ചിരുന്നു. കെഎസ്എഫ്ഇ പൊള്ള ചിട്ടിയുടെ കാര്യത്തില്‍ പറഞ്ഞത് മുന്‍മ്പുള്ള കാര്യമാണെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ പൊള്ള ചിട്ടി കണ്ടെത്തിയിട്ടില്ലെന്നും എ.കെ ബാലന്‍ വ്യക്തമാക്കി. എങ്കിലും ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും എ.കെ ബാലന്‍ പ്രതികരിച്ചു.
വിജിലന്‍സ് റെയ്ഡ് നടത്തിയ 36 ശാഖകളിലും കെ.എസ്.എഫ്.ഇ ഇന്റേണല്‍ ഓഡിറ്റിങ് നടത്തിയിരുന്നു. ഇതില്‍ വലിയ വീഴ്ചകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ പീലപ്പോസ് തോമസ് അറിയിച്ചു. ട്രഷറി ഡെപ്പോസിറ്റ് കൊടുക്കാതെ ഒരു ചിട്ടിപോലും ആരംഭിച്ചിട്ടില്ല. ചിട്ടിയുടെ ലേല തീയതിക്ക് മുമ്പ് പണമടച്ചവരെ മാത്രമേ ലേലത്തില്‍ പങ്കെടുപ്പിച്ചിട്ടുള്ളൂ.
മൂന്ന് ഉപഭോക്താക്കള്‍ 50 മാസത്തെ ചിട്ടിയില്‍ ഇടക്കുവെച്ച് പണമടക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ കുറിച്ചായിരുന്നു കാസര്‍കോട്ടെ ബ്രാഞ്ചില്‍ വിജിലന്‍സ് അന്വേഷിച്ചത്. വീഴ്ച വരുത്തിയവര്‍ പണമടക്കാതെ എങ്ങനെയാണ് മറ്റുള്ളവര്‍ക്ക് പണം നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. തുടര്‍ന്ന് ചിട്ടിയുടെ നടത്തിപ്പ് രീതികള്‍ വിജിലന്‍സിനെ ബ്രാഞ്ച് മാനേജര്‍ വിവരിച്ചുകൊടുത്തുവെന്നും ചെയര്‍മാന്‍ വ്യക്തമാക്കുന്നു.