ബിജെപിയും സിപിഎമ്മും തങ്ങളെ ഒരു പോലെ തന്നെ വഞ്ചിക്കുന്നുവെന്ന് സുരേഷ് കീഴാറ്റൂര്‍

keezhattoor

കണ്ണൂര്‍: ബിജെപി വയല്‍ക്കിളികളെ ചട്ടുകമാക്കി കൊണ്ട് സിപിഐഎമ്മിനെ അടിക്കാന്‍ ശ്രമിക്കുന്നുവെന്ന് കീഴാറ്റൂര്‍ സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍.

ബിജെപിയും സിപിഎമ്മും തങ്ങളെ ഒരു പോലെ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും കീഴാറ്റൂര്‍ വയലിലൂടെ ദേശീയപാതയുടെ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരവുമായി മുന്നോട്ടുപോകുമെന്നും സുരേഷ് പറഞ്ഞു.

പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ സിപിഐഎമ്മും ബിജെപിയും ഒറ്റക്കെട്ടാണ്. സിപിഐഎമ്മിന്റെ സഖാവാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെന്നാണ് ഈ വിജ്ഞാപനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്, സുരേഷ് പറയുന്നു.

Top