തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. ഡിവൈഎഫ്‌ഐ വനിതാ നേതാവ് ഉന്നയിച്ച പരാതിയില്‍ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെയുള്ള നിലപാടും യോഗം ചര്‍ച്ച ചെയ്‌തേക്കും.
പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ പുരോഗതിയും റിപ്പോര്‍ട്ട് ചെയ്‌തേക്കും. കമ്മീഷന്‍ അംഗങ്ങളായ എകെ ബാലനും പികെ ശ്രീമതിയും കഴിഞ്ഞ ദിവസം ശശിയില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവര്‍ പാലക്കാട് വെച്ച് പരാതിക്കാരിയില്‍ നിന്ന് രണ്ടു തവണ മൊഴിയെടുത്തിരുന്നു. യുവതി കമ്മീഷന് തെളിവുകളും നല്‍കിയിട്ടുണ്ട്.
അന്തിമ റിപ്പോര്‍ട്ടും 30, 1 തിയ്യതികളില്‍ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും മുമ്പ് നല്‍കും. മുഖ്യമന്ത്രി കൂടി പങ്കെടുക്കുന്ന അന്നത്തെ യോഗങ്ങളിലാകും തുടര്‍ നടപടിയും തീരുമാനിക്കുക