സിപിഐഎം നേതാവിന്റെ കുടുംബം നടത്തിയ വായ്പാ തട്ടിപ്പ് ; പൊലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം

cpm

കൊല്ലം : കൊല്ലം ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് മുന്നില്‍ സ്ത്രീകളുടെ കുത്തിയിരിപ്പ് സമരം. സിപിഐഎം പ്രാദേശിക നേതാവിന്റെ ഭാര്യയും മകളും വ്യാജരേഖകള്‍ ഉണ്ടാക്കി ലോണ്‍ തട്ടിയെടുത്തെന്ന് ആരോപിച്ചാണ് നാല് സ്ത്രീകള്‍ സമരം നടത്തുന്നത്. കൊല്ലം കുരീപ്പുഴ സ്വദേശി ആമിനയും കുടുംബവുമാണ് പ്രതിഷേധിക്കുന്നത്.

ആമിനയുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചും വ്യാജ ഒപ്പിട്ടുമാണ് തട്ടിപ്പ് നടന്നതെന്നാണ് ആരോപണം. കേസെടുത്ത് പതിനേഴ് ദിവസമായിട്ടും ഒരു നടപടിയും ഉണ്ടായില്ലന്നും നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ആമിന പറഞ്ഞു. കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

Top