തിരുവനന്തപുരം: കേരള സര്‍വകലാശാല കലോത്സത്തില്‍ കോഴ ആരോപണത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ ഷാജിയുടെ വീട് സന്ദര്‍ശിച്ച് സിപിഐഎം നേതാക്കള്‍. മരണം വേദനാജനകവും ദൗര്‍ഭാഗ്യകരവുമെന്ന് പറഞ്ഞ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രസിഡന്റ് പി കെ ശ്രീമതി കെ സുധാകരന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
സുധാകരന്‍ കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയര്‍ എടുക്കുകയാണ്. എന്തിനും എസ്എഫ്‌ഐയെ കുറ്റം പറയുന്ന നിലപാട് ശരിയല്ല. സുധാകരന്‍ ഇത് അവസാനിപ്പിക്കണമെന്നും പി കെ ശ്രീമതി പ്രതികരിച്ചു. ഷാജിയുടെ ആത്മഹത്യയ്ക്കു കാരണമായ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും പൊലീസ് വിവരങ്ങള്‍ അന്വേഷിക്കട്ടെയെന്നും പി കെ ശ്രീമതി വ്യക്തമാക്കി.