പുതിയ ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചത് പുനഃപരിശോധിക്കാന്‍ സിപിഐഎം നിര്‍ദേശം

brewery

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചത് പുനഃപരിശോധിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വസ്തുതകളും സര്‍ക്കാര്‍ പരിശോധിക്കണം. പാര്‍ട്ടിയോട് ആലോചിക്കാതെ തീരുമാനം എടുത്തില്‍ മന്ത്രി ടി.പി. രാമകൃഷ്ണനോട് വെള്ളിയാഴ്ച ചേര്‍ന്ന യോഗം അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തു വേണമായിരുന്നു നയം മാറ്റമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. ശ്രീചക്ര ഡിസ്റ്റിലറിയുടെ വിശ്വാസ്യതയില്‍ സംശയമുണ്ട്. പവര്‍ ഇന്‍ഫോടെക്കിന് കിന്‍ഫ്രയില്‍ ഭൂമി അനുവദിച്ചതിലും സുതാര്യതയില്ല. വേണ്ടത്ര മുന്നൊരുക്കളും ചര്‍ച്ചകളുമില്ലാതെ അനുവദിച്ചതിനാല്‍ അനാവശ്യ വിവാദം ക്ഷണിച്ചു വരുത്തി. ഈ സാഹചര്യത്തില്‍ എല്ലാ നടപടിക്രമങ്ങളും സര്‍ക്കാര്‍ പരിശോധിക്കണമെന്നാണ് സെക്രട്ടേറിയറ്റ് നിര്‍ദേശം.

Top