തിരുവനന്തപുരം: ശബരിമല പാര്‍ട്ടിക്ക് വലിയ തിരിച്ചടി നല്‍കിയെന്ന് സി.പി.എം സംസ്ഥാന സമിതി. ശബരിമല വിധി നടപ്പിലാക്കുന്നതില്‍ ജാഗ്രത വേണമായിരുന്നു ജാഗ്രതക്കുറവ് പാര്‍ട്ടിക്ക് നഷ്ടമുണ്ടാക്കിയെന്നും ബി.ജെ.പി മുതലെടുത്തുവെന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു.
അതേസമയം ശബരിമലയിലെ സര്‍ക്കാരിന്റെ നിലപാട് മാറ്റേണ്ടെ ആവശ്യമില്ലെന്നും അഭിപ്രായപ്പെട്ടു.നിലപാട് മാറ്റിയാല്‍ അത് സംഘടനാ തലത്തില്‍ തിരിച്ചടിയാകുമെന്നും സമിതി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ സി.പി.എം വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നു. പാര്‍ട്ടി വോട്ടുകള്‍ മിക്കതും പോയത് ബി.ജെ.പിയിലേക്കാണ്. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലെ തോല്‍വിയില്‍ അന്വേഷണം നടത്തണമെന്നും സംസ്ഥാന സമിതിയില്‍ ആവശ്യമുയര്‍ന്നു.