തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെയുള്ള ലൈംഗിക പീഡന പരാതി സിപിഐഎം സംസ്ഥാന സമിതിയില്‍ ചര്‍ച്ചയായില്ല. ഈ വിഷയം 26ന് സിപിഐഎം ചര്‍ച്ച ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. പി.കെ.ശശിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജാഥ സമാപിച്ച ശേഷമായിരിക്കും വിഷയം ചര്‍ച്ച ചെയ്യുക.
ശ്രീകൃഷ്ണപുരം അടയ്ക്കാ പുത്തൂരില്‍ നിന്ന് തുടങ്ങിയ കാല്‍നട പ്രചാരണ ജാഥ നാലു ദിവസം ഇരുപതു സ്ഥലങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഞായറാഴ്ച ഷൊര്‍ണൂരിലായിരിക്കും സമാപിക്കുക.
പി.കെ ശശിക്കെതിരെ പാലക്കാടുള്ള ഡി.വൈ.എഫ്.ഐ വനിത നേതാവ് ആഗസ്റ്റ് 14നാണ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. ഇതന്വേഷിക്കാന്‍ എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരടങ്ങുന്ന കമ്മീഷനെ നിയോഗിച്ച് രണ്ട് മാസമായിട്ടും നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്ന് യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു.