ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സിപിഐഎമ്മില്‍ തര്‍ക്കം രൂക്ഷം. കരട് രാഷ്ട്രീയ പ്രമേയത്തില്‍ പോളിറ്റ് ബ്യുറോയില്‍ ധാരണയായില്ല.
കോണ്‍ഗ്രസ് ബന്ധത്തെ ശക്തമായി എതിര്‍ത്ത് കേരള നേതാക്കള്‍ രംഗത്തെത്തിയപ്പോള്‍, കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി പ്രതിപക്ഷസഖ്യം സാധ്യമല്ലെന്നു ബംഗാള്‍ ഘടകം വ്യക്തമാക്കി. കരട് തയ്യറാക്കാന്‍ ജനുവരിയില്‍ പോളിറ്റ് ബ്യുറോ യോഗം വീണ്ടും ചേരും.
ബിജെപിയെ നേരിടാന്‍ ശക്തമായ പ്രതിപക്ഷനിരവേണമെന്ന പൊതുധാരണയുണ്ടായെങ്കിലും കഴിഞ്ഞ കേന്ദ്ര കമ്മറ്റിയിലും ശക്തമായ ഭിന്നതയുണ്ടായിരുന്നു. പ്രതിപക്ഷ ഐക്യനിരയെ കോണ്‍ഗ്രസ് നയിക്കണമോയെന്നതാണ് ഭിന്നതയുടെ കാതല്‍.നാളെ നടക്കുന്ന പി ബി യോഗത്തില്‍ മറ്റ് അജണ്ടകളാകും പരിഗണിക്കുക.