കോഴിക്കോട്: കേരളത്തില്‍ സിപിഐഎമ്മും ഡിവൈഎഫ്‌ഐയും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് സമസ്ത യുവജന നേതാവ് നാസര്‍ ഫൈസി കൂടത്തായി. എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങള്‍ക്ക് കല്യാണം കഴിച്ചുകൊടുക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ഹിന്ദു – മുസ്ലിമിനെ വിവാഹം കഴിച്ചാല്‍ മതേതരത്വമായെന്നാണ് ചിലര്‍ കരുതുന്നത് എന്നും ഇതിനെതിരെ മഹല്ല് കമ്മിറ്റികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നാസര്‍ ഫൈസി കൂടത്തായി ആവശ്യപ്പെട്ടു.