തിരുവനന്തപുരം: സിപിഐഎം, ആര്‍എസ്എസ് സമാധാന ചര്‍ച്ചയെ പരിഹസിച്ച് വിഎം സുധീരന്‍. ആയുധം താഴെ വച്ചിട്ട് മതി ചര്‍ച്ചയെന്ന് സുധീരന്‍ പരിഹസിച്ചു.
സിപിഐഎം ആര്‍എസ്എസും ആയുധം താഴെ വയ്ക്കണമെന്ന് സുധീരന്‍ പറഞ്ഞു. അതിന് ശേഷം മതി ഇരുവരും തമ്മിലുള്ള ചര്‍ച്ചയെന്നും സുധീരന്‍. സിപിഐഎമ്മിലെ പല നേതാക്കള്‍ക്കും കേസില്‍ കുടുങ്ങുമെന്ന ഭയകൊണ്ടാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നതെന്നും സുധീരന്‍ പറഞ്ഞു.
കത്തി മടക്കിയാല്‍ ആര്‍എസ്എസുമായി സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞു.ആര്‍എസ്എസുമായി മുന്‍പും സിപിഐഎം ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ആര്‍എസ്എസ് കത്തി മടക്കിയാല്‍ സമാധാനം ഉണ്ടാക്കാന്‍ കഴിയുമെന്നും കോടിയേരി പറഞ്ഞു.
സിപിഐഎംആര്‍എസ്എസ് സംഘര്‍ഷം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായും കോടിയേരി പറഞ്ഞു.പുതുപ്പളളിയില്‍ ആര്‍എസ്എസിന്റെ വോട്ട് വാങ്ങിയിട്ടില്ലെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് ധൈര്യമുണ്ടോയെന്നും കോടിയേരി വെല്ലുവിളിച്ചു.