തിരുവനന്തപുരം : കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അമ്പാടിയുടെ കൊലപാതകത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റും, മേഖല കമ്മിറ്റി അംഗവുമായിരുന്ന അമ്പാടിയെ ആര്‍എസ്എസ് പോറ്റിവളര്‍ത്തുന്ന മയക്കുമരുന്ന് ക്വട്ടേഷന്‍ സംഘമാണ് കൊലപ്പെടുത്തിയത്.
ആര്‍എസ്എസിന്റെ പരിശീലനം സിദ്ധിച്ച ക്രിമിനല്‍ വിഭാഗമാണ് ഈ ക്രൂര കൃത്യത്തിന് നേതൃത്വം കൊടുത്തത്. കേരളത്തില്‍ സമാധാനപരമായ ജീവിതം മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ് ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള പ്രവര്‍ത്തനം ആര്‍എസ്എസ് ക്രിമിനല്‍ സംഘം നടത്തിയിട്ടുള്ളത്. പ്രകോപനങ്ങളില്‍ അകപ്പെട്ടുപോകാതെ ആര്‍എസ്എസ് അക്രമി സംഘങ്ങളെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുത്താനുള്ള ശക്തമായ പ്രചാരവേലയും, പ്രതിരോധവും സംഘടിപ്പിച്ച് മുന്നോട്ടുപോകാനാവണം.
ആര്‍എസ്എസ് – ബിജെപി സംഘം നടത്തുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ രംഗത്തിറങ്ങണമെന്നും സിപിഐ എം സംസ്ഥാന സെക്രറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.