യുസിസിക്കെതിരെയുള്ള സിപിഐഎം സെമിനാര്‍ തെരഞ്ഞെടുപ്പിന് മുമ്പുള്ള നാടകം; എം കെ മുനീര്‍ എംഎല്‍എ

ക സിവില്‍ കോഡിനെതിരെയുള്ള സിപിഐഎം സെമിനാര്‍ തെരഞ്ഞെടുപ്പിന് മുമ്പുള്ള നാടകമെന്ന് എം കെ മുനീര്‍ എംഎല്‍എ. സിവില്‍ കോഡ് ബിജെപി കൊണ്ടുവരുന്നതിലാണ് സിപിഐഎമ്മിന് പ്രശ്നമെന്നും മുനീര്‍ വ്യക്തമാക്കി. ഏക വ്യക്തി നിയമത്തിന്റെ കാര്യത്തില്‍ സിപിഐഎം നിലപാട് വ്യക്തമാക്കിയിട്ടില്ല. പഴയ നിലപാടുകള്‍ മാറ്റിയോ എന്ന് സിപിഐഎം പറയണം എന്നും അദ്ദേഹം പറഞ്ഞു.

ഏക വ്യക്തി നിയമത്തില്‍ ഒരു നിലപാടും വ്യക്തി നിയമത്തില്‍ മറ്റൊരു നിലപാടും സ്വീകരിച്ച് സിപിഐഎമ്മിന് എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയും. ഏകവ്യക്തി നിയമം നടപ്പാക്കുമ്പോള്‍ ആദ്യം അപകടത്തില്‍പ്പെടുന്നത് വ്യക്തി നിയമമാണ്. മതസംഘടനാ നേതാക്കള്‍ സെമിനാറില്‍ പങ്കെടുത്തു എന്ന് കരുതി അവര്‍ സിപിഐഎമ്മിന് ഒപ്പമാണെന്ന് പറയുന്നത് ശരിയല്ലെന്നും സെമിനാര്‍ പ്രഹസനമായിരുന്നു എന്നും എം.കെ മുനീര്‍ പറഞ്ഞു.

Top