തിരഞ്ഞെടുപ്പിനു ശേഷമേ സഖ്യം രൂപപ്പെടുകയുള്ളു; ഫെഡറല്‍ മുന്നണി നീക്കങ്ങളെ വിമര്‍ശിച്ച് യെച്ചൂരി

sitaram yechoori

ന്യൂഡല്‍ഹി: കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഫെഡറല്‍ മുന്നണി നീക്കങ്ങളെ വിമര്‍ശിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. എല്ലാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പും ഇത്തരം നീക്കങ്ങള്‍ ഉണ്ടാകാറുണ്ടെന്നും എന്നാല്‍ അത്തരം ശ്രമങ്ങള്‍ വിജയിക്കാറില്ലെന്നുമാണ് യെച്ചൂരി പറഞ്ഞത്. തിരഞ്ഞെടുപ്പിനു ശേഷം രൂപവത്കരിക്കപ്പെടുന്ന സഖ്യങ്ങളാണ് സര്‍ക്കാരുകള്‍ ഉണ്ടാക്കിയിട്ടുള്ളതെന്ന് അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള ടി ഡി പി നേതാവ് കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഫെഡറല്‍ മുന്നണി നീക്കങ്ങള്‍ പ്രായോഗികമല്ലെന്നാണ് യെച്ചൂരി വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള വിശാലമുന്നണിക്ക് ബദലായി ഫെഡറല്‍ മുന്നണിയുമായി മുന്നോട്ടു പോകാനുള്ള ശ്രമത്തിലാണ് കെ ചന്ദ്രശഖര്‍ റാവു. ഫെഡറല്‍ മുന്നണി രൂപവത്കരണ ശ്രമങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയുമായും നവീന്‍ പട്‌നായിക്കുമായും ചന്ദ്രശേഖര്‍ റാവു കൂടിക്കാഴ്ച നടത്തി. അഖിലേഷ് സിങ് യാദവുമായും മായാവതിയുമായും റാവു അടുത്തുതന്നെ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

Top