കോഴിക്കോട്: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് കോഴിക്കോട് ചേരും.
വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് യോഗം കോഴിക്കോട്ടേക്ക് മാറ്റിയത്. വേങ്ങര ഉപതിരഞ്ഞെടുപ്പായിരിക്കും യോഗത്തിലെ മുഖ്യ അജണ്ട. വേങ്ങരയിലെ തെരഞ്ഞെടുപ്പ് പ്രചരണവും തുടര്‍നടപടികളും യോഗം വിലയിരുത്തും.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പാര്‍ട്ടിക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട നയരേഖ സംബന്ധിച്ച പൊളിറ്റ് ബ്യൂറോയിലെ ചര്‍ച്ചകള്‍, കോണ്‍ഗ്രസുമായി ദേശീയ തലത്തിലുള്ള ബന്ധം സംബന്ധിച്ച പിബി നിലപാട് എന്നിവ യോഗത്തില്‍ ചര്‍ച്ചയാകും.
ബി.ജെ.പിയുടെ ജനരക്ഷായാത്രയും സര്‍ക്കാരിനെതിരെയുള്ള പ്രചരണങ്ങളും യോഗത്തില്‍ ചര്‍ച്ചയാവും. കേരളത്തിനും പാര്‍ട്ടിക്കുമെതിരെ സംഘപരിവാര്‍ നടത്തുന്ന വ്യാജപ്രചാരണങ്ങളെ പൊതുജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ക്കും യോഗം രൂപം നല്‍കും.