തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഗവർണർക്കെതിരെയായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് രൂപം നൽകും. കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ യുഡിഎഫിൽ ഉണ്ടാക്കിയ ഭിന്നതയും സിപിഐഎം ചർച്ച ചെയ്യും.പ്രിയാ വർഗീസ് നിയമനവും ചർച്ചയാകും.
പ്രിയ വർഗീസിന്റെ നിയമനത്തിന്റെ പേരിൽ ഹൈക്കോടതിയിൽ നിന്നും കടുത്ത വിമർശനങ്ങളാണ് സർക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നത്. കെടിയു, കുഫോസ് വിസിമാരുടെ നിയമനങ്ങൾ കോടതി റദ്ദാക്കിയതും തിരിച്ചടിയായിട്ടുണ്ട്. ഇതെല്ലാം ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്തേക്കും.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പരാമർശങ്ങൾ കോൺഗ്രസിനകത്തുണ്ടാക്കിയ അസ്വാരസ്യങ്ങൾ മുതലെടുക്കാനും സിപിഐഎം ഒരുങ്ങുന്നുണ്ടെന്നാണ് വിലയിരുത്തൽ. അതേസമയം വെറ്റിനറി സർവകലാശലയിലെ വിസിക്ക് ഗവർണർ ഉടൻ നോട്ടീസ് നൽകില്ലെന്നാണ് വിവരം. വിസിമാരുടെ ഹർജികളിൽ കോടതി തീരുമാനം വരട്ടെ എന്നാണ് ഗവർണർ വ്യക്തമാക്കിയത്. നവംബർ 30 നാണ് കേസ് ഹൈക്കോടതി പരിഗണിക്കുന്നത്.