സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ ഒന്നര മിനിറ്റില്‍ ഒതുക്കിയത് സെക്രട്ടേറിയറ്റ് വിശദമായി ചര്‍ച്ച ചെയ്‌തേക്കും. ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കേണ്ട തുടര്‍ നിലപാടില്‍ മുന്നണിക്കുള്ളില്‍ തന്നെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉണ്ടെന്നാണ് സൂചന.
ഗവര്‍ണര്‍ വന്ന് പ്രസംഗം വായിച്ചത് തന്നെ വലിയ കാര്യമായി വിലയിരുത്തുന്ന ഒരു വിഭാഗം ഉണ്ടെങ്കിലും, ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രീയമായി നേരിടണമെന്ന് അഭിപ്രായമുള്ളവരും പാര്‍ട്ടിക്കുള്ളിലുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് അന്തിമ നിലപാട് സ്വീകരിക്കും.
തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന നയപ്രഖ്യാപനത്തിന്‍ മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും വിമര്‍ശനങ്ങള്‍ ഉന്നയിക്കുക