ഗവര്‍ണറെ പിന്തുണച്ച കെ സുധാകരന്റെ പ്രസ്താവന അത്ഭുതകരം; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഗവര്‍ണറെ പിന്തുണച്ച കെ സുധാകരന്റെ പ്രസ്താവന അത്ഭുതകരമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കാവിവത്കരണത്തെ കെ സുധാകരന്‍ വെള്ളപൂശുന്നു. കാവിവത്കരണത്തിന്റെ ഓഹരിപറ്റാന്‍ കോണ്‍ഗ്രസ് തയാറെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മുസ്ലിം ലീഗ് വിഷയത്തില്‍ പ്രതികരിച്ച് കാണുന്നില്ല. നിലപാട് വ്യക്തമാക്കണം.

അതേസമയം കെ .പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സംഘ്പരിവാര്‍ അനുകൂല പ്രസ്താവന സി.പി.ഐ .എമ്മിന് ആയുധമായെന്ന് കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന്റെ വിമര്‍ശനം. സംഘ്പരിവാര്‍ അനുകൂല പ്രസ്താവന പാടില്ലായിരുന്നു. നിരന്തരം നാക്കുപിഴ വരുന്നത് തലവേദനയാകുന്നുവെന്നും നേതാക്കള്‍ പറയുന്നു.

സെനറ്റില്‍ സംഘ്പരിവാറുകാരെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് അവരിലും കൊള്ളാവുന്നവരുണ്ടാവും എന്ന പ്രസ്താവനയാണ് വിവാദമായത്. ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിയെ മാത്രമല്ല, മുന്നണിയെക്കൂടി പ്രതിക്കൂട്ടിലാക്കുന്നു എന്നാണ് വിമര്‍ശനം. അതുകൊണ്ട് ഇത്തരം പ്രസ്താവനകള്‍ നടത്തുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും ഇവര്‍ പറയുന്നു.

Top