ലോകസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മുസ്ലീം ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനി മണ്ഡലം പിടിച്ചെടുക്കാൻ തന്ത്രപരമായ നീക്കവുമായി ഇടതുപക്ഷം രംഗത്ത്. ലീഗ് വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താനും പദ്ധതി തയ്യാർ. കോൺഗ്രസ്സ് ബന്ധം ഇത്തവണ ലീഗിന് ബാധ്യതയാകുമെന്ന കണക്കു കൂട്ടലിലാണ് സി.പി.എം ഉള്ളത്. സമസ്ത എ.പി വിഭാഗത്തിനു പുറമെ, സമസ്ത ഇ.കെ വിഭാഗത്തിന്റെ നല്ലൊരു ഭാഗം വോട്ടുകളും ഏക സിവിൽ കോഡ് വിഷയത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ഇടതുപക്ഷത്തിനു ലഭിക്കുമെന്നാണ് സി.പി.എം പ്രതീക്ഷിക്കുന്നത്. (വീഡിയോ കാണുക)