കോഴിക്കോട്: ബേപ്പൂരില്‍ വികെസി മമ്മദ് തോയ സിപിഐഎം സ്ഥാനാര്‍ത്ഥിയാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. എം മെഹ്ബൂബിനെതിരായ പ്രാദേശിക വികാരമാണ് തീരുമാനത്തിനു പിന്നില്‍. ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നത് എം മെഹ്ബൂബിനെയായിരുന്നു.
എന്നാല്‍ മണ്ഡലം കമ്മിറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയെ മാറ്റി നിശ്ചയിക്കുകയായിരുന്നു. നിലവില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറാണ് മമ്മദ് കോയ. മുമ്പും വികെസി മമ്മദ് കോയ ബേപ്പൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
നേരത്തെ സിറ്റിംഗ് എംഎല്‍എയായ എളമരം കരീമിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ തീരുമാനം തള്ളിയിരുന്നു. 1979 ല്‍ വികെസി മമ്മദ് കോയ ചെറുവണ്ണൂര്‍ നല്ലളം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലാ കൗണ്‍സില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍, 1995ല്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. വികെസി വ്യവസായ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ്.