പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് സിപിഐഎം

തിരുവനന്തപുരം : പകര്‍ച്ചപ്പനി വ്യാപനത്തിനെതിരായി നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും അണിചേരണമെന്ന് സിപിഐ എം. കഴിഞ്ഞ 5 ദിവസങ്ങളില്‍ അരലക്ഷത്തിലേറെ പേരാണ് പനി ബാധിതരായി ചികിത്സതേടിയത്. ഡെങ്കിപ്പനിയും എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് ഈ മാസം പനി സ്ഥിരികരിച്ചിട്ടുള്ളത്. പകര്‍ച്ചപ്പനി നാടിന് ഭീഷണിയാകാതിരിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട ഘട്ടമാണിതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി

സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ മൂന്ന് ദിവസം ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. കൊതുകിന്റെ ഉറവിടനശീകരണം നടത്തി മുന്നോട്ടുപോവുക എന്നതും പ്രധാനമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കുന്ന കാര്യത്തിലും നല്ല ജാഗ്രത ഉണ്ടാകണം.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് സജീവ ശ്രദ്ധ ഉണ്ടാകണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

Top