ചെറിയാന്‍ ഫിലിപ്പ് പാര്‍ട്ടി അംഗമല്ല, വെറും സഹയാത്രികന്‍ മാത്രമായിരുന്നെന്ന് വിജയരാഘവന്‍

തിരുവനന്തപുരം: ചെറിയാന്‍ ഫിലിപ്പ് പാര്‍ട്ടി അംഗമല്ലെന്ന് സിപിഐഎം സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവന്‍. ചെറിയാന്‍ ഫിലിപ്പ് പാര്‍ട്ടിയുടെ സഹയാത്രികന്‍ മാത്രമായിരുന്നു, പാര്‍ട്ടി സംഘടനാ ചുമതലകളൊന്നും അദ്ദേഹം നിര്‍വഹിക്കുന്നില്ല എന്നും വിജയരാഘവന്‍ പ്രതികരിച്ചു.

ചെറിയാന്‍ ഫിലിപ്പിന് നേരത്തെയുണ്ടായിരുന്ന നിലപാട് മാറ്റി, അത്ര മാത്രമേ സംഭവിച്ചിട്ടുള്ളു. ചെറിയാന്‍ ഫിലിപ്പ് ഏകനായി വന്നു ഏകനായി പോകുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചെറിയാന്‍ ഫിലിപ് ഇപ്പോള്‍ സഹയാത്രികനല്ല. അതിനാല്‍ ആരോപണങ്ങളില്‍ ഇപ്പോള്‍ മറുപടിയുമില്ല. കോണ്‍ഗ്രസില്‍ ആയപ്പോള്‍ പറയുന്നത് അങ്ങനെ കണ്ടാല്‍ മതി. രാജ്യസഭാ സീറ്റ് നല്‍കാന്‍ നിശ്ചിയിച്ചിരുന്നോ എന്ന് അറിയില്ല. സഹയാത്രികര്‍ നല്‍കുന്ന പിന്തുണയ്ക്ക് സിപിഐഎമ്മിന് നന്ദിയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

Top