കോഴിക്കോട്: കോഴിക്കോട്ടെ വടകരയിൽ പൊതുയോഗത്തിനിടെ സിപിഎം പ്രവർത്തകർ ബോംബെറിഞ്ഞെന്ന് പരാതി.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ആണ് ബോംബേറ് നടന്നത്. രാത്രി ഏഴരയോടെയാണ് സംഭവം.
ബോംബ് സമീപത്തെ മരത്തിൽ തട്ടി സ്റ്റേജിനു സമീപത്താണ് വീണതെന്നും അല്ലായിരുന്നുവെങ്കിൽ നിരവധിപ്പേരുടെ ജീവൻ നഷ്ടപ്പെട്ടേനെയെന്നും ബിജെപി പ്രവർത്തകർ ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.