cpm activist-vishnu’s murder case

court

തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകന്‍ വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 13 പേര്‍ കുറ്റക്കാരെന്ന് കോടതി. 16 പ്രതികളായിരുന്നു ആകെയുള്ളത്.

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍ വിചാരണ നേരിട്ട മുഴുവന്‍ പ്രതികളും ആര്‍എസ്എസുകാരാണ്.

2008 ഏപ്രില്‍ ഒന്നിനായിരുന്നു സിപിഎം വഞ്ചിയൂര്‍ കലക്ടറേറ്റ് ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൊല്ലപ്പെട്ടത്. കൈതമുക്ക് പാസ്‌പോര്‍ട്ട് ഓഫീസിനുമുന്നില്‍ ബൈക്കിലെത്തിയ സംഘം വിഷ്ണുവിനെ വെട്ടുകയായിരുന്നു.

കൈതമുക്ക് സ്വദേശി സന്തോഷ്, മനോജ് എന്ന കക്കോട്ട് മനോജ്, ബിജുകുമാര്‍, ഹരിലാല്‍, ഷൈജു, രഞ്ജിത്കുമാര്‍, ബാലുമഹേന്ദ്രന്‍, ബിബിന്‍, സതീഷ്, ബോസ്, വിനോദ്കുമാര്‍, സുഭാഷ്, സതീഷ്, ശിവലാല്‍ എന്നിവരാണ് കേസില്‍ വിചാരണ നേരിട്ട 14 പ്രതികള്‍.

16 പ്രതികളായിരുന്നു ആകെയുള്ളത്. കേസിലെ മൂന്നാംപ്രതി രഞ്ജിത്ത് നേരത്തെ കൊല്ലപ്പെട്ടിരുന്നു. 14ആം പ്രതിയായ ആസാം അനി ഒളിവിലാണ്. ആര്‍എസ്എസ്- സിപിഎം രാഷ്ട്രീയവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ടി കെ മിനിമോളാണ് കേസില്‍ വിധി പറയുന്നത്. ഏഴുമാസം കൊണ്ടാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 77 സാക്ഷികളെ വിസ്തരിച്ചു. 162 രേഖകളും 65 തൊണ്ടി മുതലുകളും തെളിവായി സ്വീകരിച്ചു

Top