ജോലിക്കെത്തിയ അദ്ധ്യാപകരെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് സിപിഎം പ്രവര്‍ത്തകര്‍

കൊല്ലം: പണിമുടക്ക് ദിനത്തില്‍ ജോലിക്കെത്തിയ അദ്ധ്യാപകരെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് സിപിഎം പ്രവര്‍ത്തകര്‍. കടയ്ക്കല്‍ ചിതറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോലിക്കെത്തിയ 15 അദ്ധ്യാപകരെയാണ് പൂട്ടിയിട്ടത്.

അദ്ധ്യാപകരെ അസഭ്യ വര്‍ഷം നടത്തിയതായും വൈകിട്ട് പുറത്തിറങ്ങുമ്പോള്‍ കാണിച്ചു തരാമെന്ന ഭീഷണി സമരക്കാര്‍ ഉയര്‍ത്തിയതായും പരാതിയുണ്ട്. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടും ഒരു നടപടിയും എടുത്തില്ലെന്നും അദ്ധ്യാപകര്‍ കുറ്റപ്പെടുത്തി.

പിടിഎ പ്രസിഡന്റും സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗവും ചിതറ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായ എസ് ഷിബുലാലിന്റെ നേതൃത്വത്തിലായിരുന്നു അദ്ധ്യാപകരെ പൂട്ടിയിട്ടതെന്നാണ് ആരോപണം. ഇപ്പോഴും ക്ലാസ് മുറിയ്ക്കുള്ളിലാണ് അദ്ധ്യാപകര്‍.

Top