തിരുവനന്തപുരം: കണ്ണൂര്‍ കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അറസ്റ്റിലായവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ല, ഇവരെ യാതൊരുവിധത്തിലും സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ധര്‍മ്മടം കൊലപാതകം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടിരുന്നു. കൊലപാതകത്തില് പങ്കില്ലെന്ന് സി പി എമ്മിന്റെ വാദം അഞ്ച് പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ പൊളിഞ്ഞതായും കുമ്മനം കണ്ണൂരില്‍ പറഞ്ഞു.