നാദാപുരം: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്ലമിന്റെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷ സാധ്യത തുടരുന്ന നാദാപുരത്ത് സിപിഎം പ്രവര്‍ത്തകന്റെ ബാര്‍ബര്‍ ഷോപ്പിന് തീവച്ചു. നാദാപുരം ഭൂമിവാതുക്കലില്‍ സന്തോളിന്റെ കടയാണ് കത്തിച്ചത്.
അതേസമയം അസ്ലമിന്റെ കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന വളയം സ്വദേശിയെ കണ്ടെത്താന്‍ പൊലീസ് സര്‍ക്കുലര്‍ ഇറക്കി.
തൂണേരി ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ട മുസ്‌ലീം ലീഗ് പ്രവര്‍ത്തകനായിരുന്നു താഴെകുനിയില്‍ അസ്ലം. കഴിഞ്ഞ ആഗസ്റ്റ് 12 ന് വടകരയില്‍ നിന്നും നാദാപുരത്തേക്ക് സഞ്ചരിക്കുമ്പോഴാണ് ബൈക്ക് തടഞ്ഞു നിര്‍ത്തി ആക്രമികള്‍ അസ്ലമിനെ വെട്ടിയത്. കൈക്കും കാലിനും തലക്കും വെട്ടേറ്റ അസ്ലാമിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.