തിരുവനന്തപുരം: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ജനജാഗ്രതാ യാത്രയ്ക്കിടെ മന്ത്രി തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയില്‍ സിപിഎമ്മിന് അതൃപ്തി.
തോമസ് ചാണ്ടിയുടെ പ്രസംഗത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് സിപിഎം അറിയിച്ചു.
ഇനിയും കായല്‍ നികത്തുമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ശരിയായില്ലെന്നും സിപിഎം വ്യക്തമാക്കി.
ഇക്കാര്യം തിങ്കളാഴ്ച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.