സിപിഎം-ബിജെപി സംഘര്‍ഷം ; തിരുവനന്തപുരം നഗര പരിധിയില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: തിരുവനന്തപുരം നഗര പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സിപിഎം-ബിജെപി ആക്രമണങ്ങളെതുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് 144 പ്രഖ്യാപിച്ചത്

കേരള പൊലീസ് ആക്ട് പ്രകാരം കമ്മീഷണറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇതോടെ പ്രദേശത്ത് പ്രകടനങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും 3 ദിവസത്തേക്ക് വിലക്ക് ഏര്‍പ്പെര്‍ത്തി.

ഇന്നു പുലര്‍ച്ചെയാണ് തിരുവനന്തപുരത്ത് സിപിഎംബിജെപി സംഘര്‍ഷമുണ്ടായത്. രാത്രി ഒരു സംഘമാളുകള്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കുകയായിരുന്നു.

സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉപയോഗിക്കുന്ന കാര്‍ ഉള്‍പ്പെടെ ആറുവാഹനങ്ങള്‍ക്ക് കേടുവരുത്തി. ഇതിന്റ സി.സി ടി വി ദൃശ്യങ്ങള്‍ ബി.ജെ.പി പുറത്തുവിട്ടു. കോടിയേരി ബാലകൃഷ്ണന്റ മരുതംകുഴിയിലെ വീടിന് നേരെയും ആക്രമണമുണ്ടായി.

Top