അവർ ഒന്നിച്ചിട്ടും പരാജയം, ചെങ്ങന്നൂരിൽ പാലക്കാട് ‘സഖ്യം’ പ്രചരണമാക്കാൻ ബിജെപി

301e6843-b17c-42dc-a45f-53c8e2a6dabc

പാലക്കാട്: ചെങ്ങന്നൂര്‍ ഉപ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട്ട് ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും കൂട്ട് ചേര്‍ന്നത് ഇരു പാര്‍ട്ടികള്‍ക്കും വന്‍ തിരിച്ചടിയായി. ഒരുമിച്ച് നിന്നിട്ടും നഗരസഭയിലെ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്കെതിരെ കൊണ്ടുവന്ന അവിശ്വാസം പാസാക്കാന്‍ സാധിക്കാത്തതും നാണക്കേടായി മാറിയിട്ടുണ്ട്.

ഒരു സി.പി.എം അംഗത്തിന്റെ വോട്ട് എങ്ങനെ അസാധുവായി എന്നതിനെ സംബന്ധിച്ച വിവാദവും ഉയര്‍ന്നു കഴിഞ്ഞു. എട്ട് അംഗങ്ങളുള്ള ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും മൂന്ന് അംഗങ്ങളും സി.പി.എമ്മിന് രണ്ട് അംഗങ്ങളുമാണുള്ളത്.

അവിശ്വാസം പാസാകണമെങ്കില്‍ അഞ്ച് അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.ഇവിടെയാണ് ഒരു സി.പി.എം അംഗത്തിന്റെ വോട്ട് അസാധുവായത്. കോണ്‍ഗ്രസ്സ് സി.പി.എം ധാരണയില്‍ പ്രതിഷേധിച്ച് വോട്ട് അസാധുവാക്കിയതാണെന്നാണ് ബി.ജെ.പി കരുതുന്നത്.

ഇരുമുന്നണികളെയും ഞെട്ടിച്ച് പാലക്കാട് നഗരസഭ ഭരണം പിടിച്ച ബി.ജെ.പിക്ക് അവിശ്വാസം പരാജയപ്പെട്ടത് ഇപ്പോള്‍ ഇരട്ടി മധുരമായിട്ടുണ്ട്. ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ്സ് സി.പി.എം കൂട്ട് കെട്ട് പ്രചരണായുധമാക്കി നേട്ടമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം

Top