തൃശൂര്‍: തൃശൂരില്‍ പരാജപ്പെടുമെന്ന ഭയത്താല്‍ സിപിഎം അക്രമം അഴിച്ചു വിടുകയാണെന്ന് ബിജെപി.
തൃശൂരില്‍ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടെന്നും പരാജയം ഉറപ്പായതോടെ സിപിഎം വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്നും ബിജെപി ആരോപണം ഉന്നയിച്ചു.
സുരേഷ് ഗോപിയ്‌ക്കെതിരെ നടപടിയെടുത്ത അതേ ജില്ലാ ഭരണകൂടം സിപിഎം അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നും കേരളത്തില്‍ സമാധാനപരമായ തെരഞ്ഞെടുപ്പിന് കേന്ദ്രസേനയെ വിന്യസിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.