തിരുവനന്തപുരം: കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സമ്മേളനങ്ങള്‍ക്ക് തുടക്കമിട്ട് സിപിഎം. സെപ്തംബര്‍ രണ്ടാം വാരത്തോടെ സംസ്ഥാനത്തെ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് തുടക്കമാവും.
കൊവിഡ് മാനദണ്ഡം പാലിച്ചു കൊണ്ടാവും പാര്‍ട്ടി സമ്മേളനങ്ങളുടെ നടത്തിപ്പെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന് അറിയിച്ചു.
ബ്രാഞ്ച് സമ്മേളനങ്ങള്‍ മുതല്‍ ലോക്കല്‍ സമ്മേളനങ്ങള്‍ വരെ വിര്‍ച്വല്‍ ആയിട്ടാവും യോഗങ്ങളെന്നും എ.വിജയരാഘവന് വ്യക്തമാക്കി.