ന്യൂഡല്‍ഹി: രണ്ട് ദിവസമായി നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. കേരളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് ചര്‍ച്ച ഉണ്ടാകും. വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് സംസ്ഥാന ഘടകത്തിന്റെ റിപ്പോര്‍ട്ട്. കേരള സര്‍ക്കാരിനെതിരായ പ്രതിപക്ഷ ആക്രമണം പ്രതിരോധിക്കാന്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു.
കോണ്‍ഗ്രസ് ബിജെപിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നാണ് വിലയിരുത്തല്‍. കണ്‍സള്‍ട്ടന്‍സി കരാറുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ച വിവരം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സിസി അംഗങ്ങളെ അറിയിച്ചിരുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഓണ്‍ലൈനായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് രണ്ട് ദിവസത്തെ യോഗം നടക്കുന്നത്.