കൊച്ചി: വ്യക്തിയുടെ വിശ്വാസം സംരക്ഷിക്കാന്‍ സിപിഎം പ്രതിജ്ഞാബദ്ധമാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമലയില്‍ വിശ്വാസികള്‍ മാപ്പു തരില്ല എന്ന ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആന്റണി പറഞ്ഞ കാര്യത്തില്‍ ജനങ്ങളാണ് തീരുമാനമെടുക്കുകയെന്നും കേരളത്തില്‍ നേരത്തെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് കണ്ടതാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
35 വര്‍ഷം നീണ്ട ബംഗാളിലെ ഭരണത്തില്‍ ഒരൊറ്റ വര്‍ഗീയ കലാപം പോലും ഉണ്ടായിട്ടില്ല. വ്യക്തികളുടെ വിശ്വാസത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവില്ലെന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.