തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. സംഘര്‍ഷത്തില്‍ പരുക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല.
നെയ്യാറ്റിന്‍കരയിലെ പെരുമ്പഴുതൂരിലാണ് സംഘര്‍ഷം നടന്നത്. നെയ്യാറ്റിന്‍കരയിലെ അഗ്രികള്‍ച്ചറല്‍ സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.