കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍. ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ഒന്നാംപ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗവുമായ പീതാംബരന്റെ വ്യക്തിവൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പതിനാല് പ്രതികളില്‍ മൂന്ന് പേര്‍ക്ക് ജാമ്യം കിട്ടിയിരുന്നു. ഡിവൈഎസ്പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.