തിരുവനന്തപുരം: പാര്‍ട്ടിയുടെ കീഴിലുള്ള സഹകരണ സംഘങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് സിപിഎം നിര്‍ദ്ദേശം നല്‍കി. നിക്ഷിപ്ത താത്പര്യക്കാര്‍ അഴിമതി കാട്ടുന്നുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഈ മാസം 30നകം സംസ്ഥാന സമിതിക്ക് റിപ്പോര്‍ട്ട് കൈമാറണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പാര്‍ട്ടിയുടെ കീഴിലുള്ള എല്ലാ സഹകരണ ബാങ്കുകളുടെയും പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കണമെന്ന് പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും ബാക്കി നടപടികളിലേക്ക് സിപിഎം സെക്രട്ടേറിയേറ്റ് കടക്കുക.
കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പും ആശങ്കകളും വളരെ ഗൗരവമായാണ് പാര്‍ട്ടി എടുത്തിരിക്കുന്നതെന്ന് വെളിവാക്കുന്നതാണ് ഈ നടപടി. തിരുത്തല്‍ നടപടികളുമായി സിപിഎം മുന്നോട്ടു പോകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.