തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെ തള്ളി സിപിഎം. എതിര്‍ക്കേണ്ടത് രാഹുലിന്റെ രാഷ്ട്രീയ നിലപാടുകളെയാണെന്നും വ്യക്തിപരമായ പരാമര്‍ശത്തോട് യോജിപ്പില്ലെന്നും സിപിഎം പ്രസ്താവന ഇറക്കി.
പരാമശം വിവാദമായതോടെ ജോയ്‌സ് ജോര്‍ജിനെ തിരുത്തി മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് എല്‍ഡിഎഫ് രീതിയല്ലെന്നും രാഷ്ട്രീയ വിമര്‍ശനം മാത്രമാണ് രാഹുലിന് എതിരെയുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് ചോദിക്കുന്നതായി ജോയ്‌സ് ജോര്‍ജ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഇടുക്കിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വെച്ചാണ് ജോയ്‌സ് രാഹുലിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്. രാഹുലിന് മുന്നില്‍ പെണ്‍കുട്ടികള്‍ കുനിഞ്ഞും വളഞ്ഞും നില്‍ക്കരുത്. അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു പരാമര്‍ശം.