കൊച്ചി: മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവിട്ട കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിനെതിരേ കോടതി അലക്ഷ്യ നടപടിക്ക് സിപിഎം. സുമിത് കുമാറിനെതിരേ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് സിപിഎം നേതാവ് കെ.ജെ. ജേക്കബ് അഡ്വക്കേറ്റ് ജനറലിനെ സമീപിച്ചു. വിഷയത്തില്‍ സുമിത് കുമാര്‍ അടക്കമുള്ള എതിര്‍ കക്ഷികള്‍ക്ക് അഡ്വക്കേറ്റ് ജനറല്‍ നോട്ടീസ് അയച്ചു.
രഹസ്യ മൊഴിയില്‍ പറയുന്നത് പുറത്തുപറയാന്‍ പാടില്ലെന്നും അത് കോടതിയില്‍ നിലനില്‍ക്കുന്ന കേസിനെ ബാധിക്കുമെന്നും കെ.ജെ. ജേക്കബ് പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് രസഹ്യമൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലായിരുന്നു.
ജയില്‍ മേധാവി നല്‍കിയ മറ്റൊരു കേസിലാണ് സ്വപ്ന സുരേഷ് കോടതയില്‍ നല്‍കിയിരിക്കുന്ന രഹസ്യമൊഴിയുടെ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും പരാതിയില്‍ പറയുന്നു.