തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ട് കണ്ടെയ്‌നര്‍ കള്ളനോട്ട് കൊച്ചി തുറമുഖത്തെത്തി എന്ന വെളിപ്പെടുത്തലിന് സിപിഎം നേതൃത്വം മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
വിഎസിന്റെ പി.എ. ആയിരുന്ന സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ്.
ജേക്കബ് പുന്നൂസ് ഡിജിപിയായിരുന്നപ്പോള്‍ ഇതേക്കുറിച്ചു സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.
ആര്‍ബിഐയുടെ നിബന്ധനകള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സഹകരണ മേഖല തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്ത് രണ്ട് കണ്ടെയ്‌നര്‍ വ്യാജ കറന്‍സി നോട്ടുകള്‍ എത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി വിഎസിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ സുരേഷ് രംഗത്തെത്തിയിരുന്നു.
രണ്ട് കണ്ടെയ്‌നര്‍ വ്യാജ കറന്‍സി കൊച്ചി തുറമുഖത്ത് എത്തിയെന്നും അത് അപ്രത്യക്ഷമായെന്നുമാണ് സുരേഷ് പറയുന്നത്. ഇക്കാര്യം അന്നത്തെ ഇന്റലിജന്‍സ് എഡിജിപി ആയിരുന്ന ജേക്കബ് പൊന്നൂസ് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് അഭിപ്രായപ്പെട്ടിരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ച് എഴുതിയ പോസ്റ്റിലാണ് ഇക്കാര്യം സുരേഷ് ചൂണ്ടിക്കാട്ടിയത്.