തിരുവനന്തപുരം : കസ്റ്റംസിനെതിരെ സിപിഎമ്മിന്റെ അവകാശലംഘനനോട്ടിസ്. നിയമസഭാസെക്രട്ടറിയുടെ കത്തിന് നല്‍കിയ മറുപടി പരസ്യപ്പെടുത്തി സ്പീക്കറേയും സഭയേയും അവഹേളിച്ചെന്നാരോപിച്ച് രാജു എബ്രഹാമാണ് നോട്ടിസ് നല്‍കിയത്. സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യംചെയ്യാന്‍ നോട്ടിസ് നല്‍കുന്നതിന് സ്പീക്കറുടെ അനുമതി വേണം എന്നാണ് നിയമസഭാസെക്രട്ടറി കസ്റ്റംസിനെ അറിയിച്ചത്.
ഇതിന് കസ്റ്റംസ് ജോയിന്റ് കമ്മിഷണര്‍ നല്‍കിയ മറുപടിയില്‍ നിയമസഭാചട്ടം കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല എന്ന് പരാമര്‍ശിച്ചിരുന്നു. വിവരം ശേഖരിക്കാന്‍ വിളിച്ചുവരുത്തിയ ആളെയാണ് കുറ്റവാളിയായി ചൂണ്ടിക്കാട്ടിയതെന്ന് നോട്ടിസില്‍ പറയുന്നു.