കോട്ടയം: കോട്ടയത്ത് സിപിഎം മത്സരിക്കാന്‍ ധാരണയായി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച് ധാരണയായിരിക്കുന്നത്. ജെഡിഎസിന് ഇത്തവണ ലോക്സഭാ സീറ്റ് നല്‍കേണ്ടെന്ന് സിപിഎം തീരുമാനിച്ചു.
ഘടക കക്ഷികള്‍ക്കൊന്നും തന്നെ സീറ്റ് നല്‍കേണ്ടെന്ന തീരുമാനമാണ് സിപിഎം എടുത്തിരിക്കുന്നത്. പത്തനംതിട്ടയുടെ കാര്യത്തില്‍ മാത്രം രണ്ടാമത് ഒന്നുകൂടി ആലോചിക്കാമെന്നും, സിറ്റിംഗ് എംപിമാരില്‍ പി കരുണാകരന്‍ ഒഴികെ എല്ലാവരും മത്സര രംഗത്ത് ഉണ്ടാകുമെന്നും സിപിഎം അറിയിച്ചു.
ഇടുക്കിയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജോയ്‌സ് ജോര്‍ജ് തന്നെ മത്സരിക്കും. പി കെ ശ്രീമതി കണ്ണൂരിലും,പി കെ ബിജു ആലത്തൂരിലും, എം ബി രാജേഷ് പാലക്കാടും, എ സമ്പത്ത് ആറ്റിങ്ങലും സ്ഥാനാര്‍ത്ഥികളാകും. ചാലക്കുടിയില്‍ ഇന്നസെന്റിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച തുടരുകയാണ്.