ജയരാജനെതിരായ വ്യക്തിപൂജ ചര്‍ച്ചയാകും; സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

cpm

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം. സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഇന്നാരംഭിക്കും. കണ്ണൂര്‍ ഇ.കെ.നായനാര്‍ അക്കാദമിയില്‍ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ ഉയര്‍ന്ന തട്ടിപ്പ് വിവാദവും പ്രാദേശിക പ്രശ്‌നങ്ങളും കത്തുന്നതിനിടെയാണ് ഇത്തവണത്തെ ജില്ലാസമ്മേളനത്തിന് കണ്ണൂരില്‍ കൊടിയേറിയത്.13 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് ബിനോയ് കോടിയേരി നടത്തിയിരിക്കുന്നത്.

ഓഡി കാര്‍ വാങ്ങാനും ബിസിനസ് വിപുലപ്പെടുത്താനും വാങ്ങിയ വായ്പ്പ തിരിച്ചടച്ചില്ലെന്നും മുതലും പലിശയും അടക്കം 13 കോടി മടക്കി നല്‍കാനുണ്ടെന്നുമാണ് ബിനോയ് കോടിയേരിക്കെതിരായ പരാതി. അബുദാബിയിലെ ജാസ് ടൂറിസം കമ്പനി പോളിറ്റ് ബ്യൂറോയ്ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

ജയരാജനെതിരായ വ്യക്തി പൂജ സമ്മേളനത്തില്‍ ചര്‍ച്ചയാകും. അദ്ദേഹം സെക്രട്ടറി പദവിയില്‍ തുടരുമോയെന്നുള്ള കാര്യത്തിലും സമ്മേളനത്തില്‍ തീരുമാനമാകും.

Top