കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പൊതു സമ്മേളന നഗറില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം സഹദേവന്‍ പതാകയുയര്‍ത്തി. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്.
പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള കൊടിമരം തലശ്ശേരി ജവഹര്‍ഘട്ടില്‍ നിന്നാണെത്തിച്ചത്. ജാഥാ ക്യാപ്റ്റന്‍ പ്രകാശന്‍ മാഷില്‍ നിന്ന് ജില്ലാ സെക്രട്ടിയേറ്റ് അംഗം സുരേന്ദ്രന്‍ കൊടിമരം ഏറ്റുവാങ്ങി. കരിവെള്ളൂരില്‍ നിന്ന് വന്ന പതാക ഒ വി നാരായണനില്‍ നിന്ന് വി നാരായണന്‍ ഏറ്റുവാങ്ങി. 164 കേന്ദ്രങ്ങളില്‍ നിന്ന് ദീപശിഖയും പൊതുസമ്മേളന നഗരിയില്‍ എത്തിചേര്‍ന്നു. കൊടിയുയര്‍ത്തലിന് ശേഷം വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗം നടന്നു.
പയ്യാമ്പലത്ത് നിന്ന് പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക എത്തി ചേരുന്നതോടെ പ്രതിനിധി സമ്മേളനം ആരംഭിക്കുക. പ്രതിനിധി സമ്മേളനം പി.കെ നാരായണന്‍ മാസ്റ്റര്‍ നഗറിലും പൊതു സമ്മേളനം ഇ കെ നായനാര്‍ നഗറിലുമാണ് നടക്കുന്നത്.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലയിലെ മുഴുവന്‍ രക്ത സാക്ഷികളുടെയും ആദ്യകാല നേതാക്കളുടെയും കുടുംബാഗങ്ങര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും.