ജോലി ചെയ്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സിപിഎം പ്രോത്സാപിപ്പിക്കുമെന്ന് കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥിനി ഹനാന് സിപിഎമ്മിന്റെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

ജീവിക്കാന്‍ വേണ്ടിയുള്ള പോരാട്ടമാണ് ഹനാന്റേതെന്നും പഠിക്കാനും കുടുംബത്തെ പോറ്റാനുമാണ് ഹനാന്‍ ജോലി ചെയ്യുന്നതെന്നും ജോലി ചെയ്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിക്കുന്ന നയമാണ് സിപിഎമ്മിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.

സൈബര്‍ ആക്രമണം എന്നത് ക്രിമിനല്‍ കുറ്റമണെന്നും ഹനാനെതിരെയുള്ള അപവാദപ്രചരണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഐടി ആക്ട് പ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവും അപവാദപ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top