വടകര: സി.പി.എം തന്നെ വേട്ടയാടിയതിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണ് കോഴിക്കോട് തനിക്ക് ലഭിച്ച മുന്നേറ്റമെന്ന് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍
മാധ്യമങ്ങളും പൊലീസും സിപിഎമ്മും തന്നെ വേട്ടയാടി. അതിന് വോട്ടര്‍മാര്‍ നല്‍കിയ മറുപടിയാണ് തന്റെ വിജയമെന്ന് രാഘവന്‍ പ്രതികരിച്ചു. തന്റെ വിജയത്തിന് കരുത്ത് പകര്‍ന്ന ലീഗിനും വെല്‍ഫെയര്‍ പാര്‍ട്ടിക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.