തൃശൂര്‍: സിപിഎമ്മിനെതിരെ പുതിയ ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. സിപിഎം കച്ചവട പാര്‍ട്ടിയായി മാറിയെന്നാണ് മുല്ലപ്പള്ളി ഉന്നയിക്കുന്ന ആരോപണം.
സിപിഎം അഭിമന്യുവിന് വേണ്ടി പിരിച്ച പണം എന്ത് ചെയ്‌തെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി പിരിവിനു പേരുകേട്ട പാര്‍ട്ടിയാണെന്നും ബക്കറ്റില്‍ കോടികള്‍ നിറയുന്നതിന്റെ രഹസ്യം കോടിയേരി വെളിപ്പെടുത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
സിപിഎം, പാര്‍ട്ടിയുമായി ബന്ധമില്ലാത്ത സമ്പന്നരെ നേരത്തെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം തരം താഴ്ന്നതായിരുന്നുവെന്നും കോണ്‍ഗ്രസിന്റെ ജനമഹാ യാത്രയുടെ വിജയം സിപിഎമ്മിനെ വിറളി പിടിപ്പിച്ചിരിക്കുന്നുവെന്നും കോണ്‍ഗ്രസ് പണപ്പിരിവ് നടത്തുന്നത് സുതാര്യവും സത്യസന്ധവുമായാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.